adimage

2026-07-20T07:59:00

#Kareem Cheleri #Kannur #Political Threat #Wreath

പുതിയതെരു:ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സഹജാസിന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം.

രാവിലെ ഉറങ്ങി എഴുന്നേറ്റ് വാതിൽ തുറന്നപ്പോഴാണ് വീടിന് മുന്നിൽ റീത്ത് വെച്ചിരിക്കുന്നത് കണ്ടത്. സജീവ കോൺഗ്രസ് പ്രവർത്തകനും മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാണ് സഹജാസ്.

സംഭവത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൾ കരീം ചേലേരി പ്രതിഷേധം രേഖപ്പെടുത്തി. റീത്ത് വെച്ചത് സഹജാസിനെയും കുടുംബത്തെയും മാനസികമായി ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

സഹജാസിന്റെ വസതി അദ്ദേഹം സന്ദർശിച്ചു. കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

ജില്ലാ ലീഗ് സെക്രട്ടറി ബി.കെ. അഹമദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സജീവൻ എന്നിവരും സന്ദർശനത്തിനൊപ്പമുണ്ടായിരുന്നു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.


Content Highlight: Wreath Found in Front of INTUC Leader's House in Puthiyatheru, Muslim League Demands Probe

#Kareem Cheleri #Kannur #Political Threat #Wreath

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage